ഒക്‌ടോബര്‍ ഒന്ന്-
ദേശീയ രക്തദാന ദിനം

ദേശീയ രക്തദാന ദിനം.. തൊടുപുഴ സോക്കർ സ്കൂൾ രക്തദാന ക്യാബിന് നേതൃത്വം നൽകുന്നു. 1/10/2021രാവിലെ 11.30 ന് തൊടുപുഴ ima ബ്ലഡ് ബാങ്ക് ഹാളിൽ ബ്ലഡ് ബാങ്ക് പ്രസിഡന്റ് dr സോണി തോമസ് ഉൽഘാടനം ചെയ്യും
ഒരാള്‍ സ്വന്തം സമ്മതത്തോടെ മറ്റൊരാള്‍ക് രക്തം നൽകുന്നതാണ് സന്നദ്ധ രക്തദാനം.
സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം. കോവിഡ് 19 രക്ത ദാനത്തിനുള്ള പൊതുതാല്പര്യതെ കുറക്കുകയും. രക്ത ലഭ്യതയെ കാര്യമായി ബാധിക്കുകയും ചെയ്തിരിക്കുന്നു പോസിറ്റീവ് ആയവരും. വാക്സിൻ എടുത്തവരും. അറിഞ്ഞിരിക്കേണ്ട നിർദ്ദേശം.പോസിറ്റീവ് ആയ ആൾ ഒരു മാസത്തിനു ശേഷവും വാക്സിൻ ഫസ്റ്റ്.ഡോസ് ആയാലും സെക്കൻഡ് ആയാലും 15 ദിവസം കഴിഞ്ഞാൽ രക്തം നൽകാവുന്നതാണ്
18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തദാനം ചെയ്യാവുന്നതാണ്.
പ്രായപൂര്‍ത്തിയായ ഒരാളിന്‍റെ ശരീരത്തില്‍ ശരാശരി 5 ലിറ്റര്‍ രക്തം ഉണ്ടാകും. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാധാരണ 350 മില്ലി ലിറ്റര്‍ രക്തമാണ് ശേഖരിക്കുന്നത്.
രക്തം ദാനം ചെയ്യൂ..
നിങ്ങളുടെ ഒരു തുള്ളി രക്തം ഒരു ജീവന്‍ രക്ഷിച്ചേക്കാം..!! —