ശുചീകരണത്തിന്റെ വേറിട്ട മാതൃകയായി കുടയത്തൂര്‍
ഇരുപത് ദിവസം നീണ്ട് നില്ക്കുന്ന പ്രധാനമന്ത്രിയുടെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലാകമാനം’ആത്മ നിര്‍ഭര്‍ദാരത് ‘ എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്.ഇതിന്റെ ഭാഗമായി കുടയത്തൂരില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ഥമായി.മലങ്കര ഡാമില്‍ കെട്ടിക്കിടന്നിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്തതാണ് ശ്രദ്ധേയമായത്. ആഴമേറെ ഉള്ളതിനാല്‍ നടന്ന് പോകുവാന്‍ സാധിക്കാത്ത തിനാലായിരുന്നു ഈ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയാതിരുന്നത്.കൊട്ട വഞ്ചികയിലും,ചെറുവള്ളങ്ങളിലും നാട്ടുകാര്‍ ഇറങ്ങി ഇവയൊക്കെ ചാക്കിലാക്കുകയായിരുന്നു. വള്ളങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്ഥമായി നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാണുവാന്‍ നിരവധി നാട്ടുകാരും സ്ഥലത്തെത്തി.
കുടയത്തൂര്‍ ഗ്രാമപഞ്ചാ. മെമ്പര്‍ ബിന്ദു സുധാകരന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ പ്രശസ്ത ഫുട്ബോള്‍ പരിശീലകനും, മുന്‍ സന്തോഷ് ട്രോഫി താരവും, രക്തദാന പ്രവര്‍ത്തനങ്ങളുടെ സംയോജകനുമായ പി.എ.സലിം കുട്ടി ഉല്‍ഘാടനം ചെയ്തു.
മുന്‍ സന്തോഷ് ട്രോഫി താരം കെ.ഗണേശ്, പ്രശസ്ത വോളിബോള്‍ താരം ഹാറൂണ്‍ റഷീദ്, ഗ്രാമ പഞ്ചായത്തംഗം പി.ഏ.വേലുക്കുട്ടന് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.പി .പി .ശ്രീരാജ്, കെ.എ. വിഷ്ണു, ഹരിദത്ത്, കെ.യു.സിജു, സിജു കുന്നനി, രാജേഷ് പൂത്തേട്,കെ.പി.മധുസൂധനന്,സാജുമോന്‍,കെ.ആര്.ഷാജി, പി.എന്‍.ഷിബു, ജോബന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.