AIFF State Grassroots Day Celebrations
AIFF സ്റ്റേറ്റ് ഗ്രാസ് റൂട്സ് ഡേ സെലിബ്രേഷൻ ഭാഗമായി തൊടുപുഴ സോക്കർ സ്കൂളിൽ നടന്ന ഫുട്ബോൾ മത്സരത്തിന്റെയും സ്പോർട്സ് സെമിനാറിന്റെയും ഉദ്ഘാടനം യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസർ ശ്രീമതി വി. സ് ബിന്ദു നിർവഹിച്ചു മുഖ്യാതിഥി ആയി ഡി.ഫ്‌.എ സെക്രട്ടറി ജോസ് പുളിക്കൻ മുൻ ഇന്ത്യൻ ഫുട്ബോൾ താരം രാഹുൽ.സ് കായിക പരിശീലകൻ അമൽ വി ർ പി എ സലിംകുട്ടി എന്നിവർ ആശംസകൾ അറിയിച്ചു മുൻ കേരളാ ടീം അംഗം ജോർജ് രാജ്‌ നന്ദിയും അറിയിച്ചു.
അണ്ടർ 12 ,അണ്ടർ 14.അണ്ടർ 16. വിഭാഗത്തിൽ ഉള്ള പെൺകുട്ടികളുടെ ഫുട്ബോൾ മത്സരങ്ങൾ, അണ്ടർ 14,16,18 വിഭാഗങ്ങളിൽ ഉള്ള ആൺകുട്ടികളുടെ ഫുട്ബോൾ മത്സരങ്ങൾ ഓൺലൈൻ ആയി പങ്കെടുക്കുന്ന ഓൺലൈൻ ബോധവൽകരണ സെമിനാറുകൾ വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്നു. സ്പോർട്സ്: ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തിൽ അധിഷ്ഠിത ആയാണ് പല പ്രായത്തിൽ ഉള്ള കുട്ടികളുടെ വിവിധ കൂട്ടായ്മകളിൽ സെമിനാറുകൾ നടക്കുക.

ഫുട്ബാളിൻ്റെ സന്ദേശം മാനവികതയുടെ സന്ദേശം ആണെന്നും അതിന് ഇത്തരത്തിൽ ഉള്ള അവസരങ്ങൾ കുട്ടികളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഉതകുന്ന കനലുകൾ നൽകാൻ ഇത്തരത്തിൽ ഉള്ള മത്സരങ്ങളും കൂട്ടായ്മകളും സഹായിച്ച് കൊണ്ടെ ഇരിക്കും എന്നും നല്ലൊരു ഭാവിയെ ഉരുത്തിരിഞ്ഞ വരുവാൻ ഇത്തരത്തിൽ സമൂഹത്തിൻ്റെ ഭാഗമായി നിന്ന് കൊണ്ട് പ്രവർത്തിച്ച് കൊണ്ടേ ഇരിക്കണം എന്നും സോക്കർ സ്കൂൾ ഡയറക്ടർ പി എ സലിം കുട്ടി അഭിപ്രായപ്പെട്ടു.