സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ദ്രോണാചാര്യ കെ പി തോമസ് മാഷ് ഉത്ഘാടനം ചെയ്തു.
തൊടുപുഴ : സോക്കർ സ്കൂൾ സംഘടിപ്പിക്കുന്ന സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ദ്രോണാചാര്യ കെ പി തോമസ് മാഷ് ഉൽഘാടനംചെയ്തു .കോച്ചിംഗ് ക്യാമ്പിന് മുൻ സംസ്ഥാന താരം പി എ സലിംകുട്ടി, സ്പോർട്സ് മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോക്ടർ അജീഷ് ടി അലക്സ്,ദേശീയ താരങ്ങളായ അഞ്ജലി ജോസ്,രാഹുൽ. എസ് കായിക പരിശീലകാരായ അമൽ വി ആർ,അനന്തു ജോസഫ്.അഭിനവ്. ജോബി ജോസഫ്. ജിത്തു എന്നിവരാണ് നേതൃത്വം നൽകുന്നത്…..5 മുതൽ 17 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
അഡ്മിഷൻ എടുക്കാവുന്നതാണ്.. ക്യാമ്പിന്റെ ഭാഗമായി സ്പോർട്സ് ന്യൂട്രീഷൻ ക്ലാസുകളും , സ്പോർട്സ് സൈക്കോളജി ക്ലാസുകളും.യോഗ പേഴ്സണാലിറ്റി ക്ലാസുകളും ദേശീയ- അന്തർദേശീയ താരങ്ങളുടെ മോട്ടിവേഷണൽ ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്….സമ്മർ കോച്ചിംഗ് ക്യാമ്പ് വേദികൾ താഴെ കൊടുക്കുന്നു.
1)സോക്കർ സ്കൂൾ ഗ്രൗണ്ട്, അച്ഛൻ കവല-തൊടുപുഴ.
2)സിൽവർ ഹിൽസ് ടർഫ് ഗ്രൗണ്ട് തൊടുപുഴ.
3)സ്റ്റേഡിയം ഗ്രൗണ്ട്, മുവാറ്റുപുഴ…..
അഡ്മിഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.