Sports And Games Welfare Association (SAGWA)
ഇന്റർനാഷണൽ യോഗ ദിനമായ ജൂൺ 21 തൊടുപുഴ സോക്കർ സ്കൂൾ വിപുലമായി ലോകയോഗാദിനം ആഘോഷിച്ചു.
വ്യക്തിത്വ വികാസത്തിനും, അച്ചടക്കത്തിനും, ആരോഗ്യത്തിനും മനസ്സിനെ നിയന്തിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ടതാണ്…ബ്രീത് കൺട്രോളിലൂടെ മനസിനെ നിയന്ത്രിക്കാൻ സജ്ജരാക്കുകയെന്ന യോഗയുടെ ലക്ഷ്യം പ്രചരിപ്പിക്കുവാൻ ഇന്റർനാഷണൽ യോഗ ദിനമായ ജൂൺ 21 തൊടുപുഴ സോക്കർ സ്കൂൾ വിപുലമായി ആഘോഷിച്ചു…സോക്കർ സ്കൂൾ ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉത്ഘാടനം നിർവഹിക്കുകയും, മുഖ്യ അതിഥി ആയ മുൻ നേവി ഉദ്യോഗസ്ഥാനും, മുൻ ഏഷ്യൻ ചാമ്പ്യൻഷിപ് മെഡൽ ജേതാവും, മുൻ ഇന്ത്യൻ അത്ലറ്റിക്സ് കോച്ചുമായ ശ്രീ ബിബു മാത്യു യോഗയുടെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. വേൾഡ് അത്ലറ്റിക്സ് ലെവൽ 1-2 കോച്ച് ആയ ശ്രീമതി നിഷ കെ ജോയ് ആയിരുന്നു യോഗ ഇൻസ്ട്രക്ടർ .മുൻ ദേശീയ അത്ലറ്റിക്സ് താരവും, ആർമി ഓഫീസറുമായ ശ്രീ ആനന്ദ് വി ഹാവേരി , ദേശീയ വോളിബോൾ താരം ശ്രീമതി സിനി മോൾ എന്നിവർ സോക്കർ സ്കൂളിന് വേണ്ടി അതിഥികൾക്ക് ഉപഹാരങ്ങൾ കൈമാറി. സോക്കർ സ്കൂൾ ഡയറക്ടർ ശ്രീ പി എ സലിംകുട്ടി അധ്യക്ഷത വഹിക്കുകയും..സോക്കർ സ്കൂൾ പരിശീലകൻ ജിത്തു ജോർജ് ആശംസകൾ അർപ്പിച്ചു സോക്കർ സ്കൂൾ പരിശീലകനും മുൻ ഇന്ത്യൻ താരവുമായ ശ്രീ രാഹുൽ എസ് അതിഥികൾക്ക് നന്ദി അർപ്പിക്കുകയും ചെയ്തു