കേരള കായിക ദിനം ആഘോഷിച്ചു

തൊടുപുഴ : സോക്കർ സ്ക്കൂൾ തൊടുപുഴയുടെ നേതൃത്വത്തിൽ ജി വി രാജയുടെ ജന്മ ദിനമായ ഒക്ടോബർ 13 കേരള കായിക ദിനമായി ആഘോഷിച്ചു. കേരള കായിക ദിനത്തിന്റെ ഉദ്ഘാടനം ഇടുക്കി ക്രൈംബാഞ്ച് എസ്.പി. ശ്രീ ജിജിമോൻ പതാക ഉയർത്തി നിർവഹിച്ചു. ചടങ്ങിൽ പി എ സലിം കുട്ടി സ്വാഗതം പറഞ്ഞു. അമൽ വി.ആർ, രാഹുൽ എസ് , ജോബി ജോസഫ് എന്നിവർ ആശംസകൾ നേരുകയും ചെയ്തു.
കേരള കായിക ദിനത്തോടനുബന്ധിച്ച് അൽ അസ്ഹർ മെഡിക്കൽ കോളേജും സോക്കർ സ്കൂൾ തൊടുപുഴയുമായുള്ള പ്രദർശന ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. മത്സരത്തിൽ ഒരു ഗോളിന് അൽ അസർ മെഡിക്കൽ കോളേജ് വിജയിച്ചു