C- LICENSE CERTIFICATION COURSE
ഫുട്ബോൾ പരിശീലകരെ മികച്ച പ്രൊഫഷനലുകളായി വാർത്തെടുക്കുന്നതിനു വേണ്ടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറഷൻ സംഘടിപ്പിക്കുന്ന C- LICENSE CERTIFICATION കോഴ്സിന് തൊടുപുഴ സോക്കർ സ്കൂളിൽ ആരംഭമായി.കേരള ഫുട്ബോൾ അസോസിയേഷന്റെയും, ഇടുക്കി ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ വിഭാവനം ചെയ്ത പ്രോഗ്രാം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ ശ്രീ സനീഷ് ജോർജ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ കെ ഫ് എ ഹോണററി പ്രസിഡന്റ് ശ്രീ ടോം ജോസ് മുഖ്യ പ്രഭാഷകൻ ആയിരുന്നു.. ഇടുക്കി ഡി എഫ് എ പ്രസിഡന്റ് ശ്രീ പി എ സലിംകുട്ടി, ഇടുക്കി ഡി എഫ് എ സെക്രട്ടറി ശ്രീ സജീവ് എം എച് , ഇടുക്കി ഡി എഫ് എ ട്രഷറർ ശ്രീ എബ്രഹാം, മുൻ ഇന്ത്യൻ താരം ശ്രീ രാഹുൽ എസ് എന്നിവരും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
A-LICENSE ഇൻസ്ട്രക്ടർ ആയ ശ്രീ ജയബ്രട്ട നയിക്കുന്ന പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യങ്ങൾ പരിശീലകരിൽ ഉയർന്ന പ്രൊഫഷനലിസം ഡെവലപ്പ് ചെയ്യുക,പരിശീലനത്തിൽ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുക ,പരിശീലകരുടെ അടിസ്ഥാന കോച്ചിംഗ് സ്കില്ലുകൾ വികസിപ്പിക്കുക എന്നിവയാണ്.പരിശീലനത്തിൽ സൂക്ഷിക്കേണ്ട ധാർമിക മൂല്യങ്ങൾ പഠന വിഷയമാവുകയും, അതിനെ അടിസ്ഥാനമാക്കി പരിശീലകർ അവരുടെ സ്വഭാവരീതികളും, ജീവിതരീതികളും ക്രമപ്പെടുത്തുവാനും അവരെ പ്രാപ്തരാക്കുന്നു. കളിക്കളത്തിനകത്തും പുറത്തുമുള്ള ഫുട്ബോൾ വിദ്യാർത്ഥികളുടെ സംരക്ഷണം മറ്റൊരു പരിശീലന വിഷയമാണ്. 12 ദിവസം ഉള്ള കോഴ്സിൽ , 2 മൊഡ്യൂളുകളിലായി പ്രായോഗിക പരിശീലന സെഷനുകൾ , ഗെയിമിന്റെ നിയമങ്ങളെക്കുറിച്ചുള്ള സെഷനുകൾ, ഗെയിം സ്ട്രാറ്റജി സെഷനുകൾ എന്നിവയും ഉൾപ്പെട്ടിരിക്കുന്നു.