Azadi ka Amrit Mahotsav
നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ( ആസാദി ക അമൃത് മഹോത്സവ) ഇടുക്കി ജില്ലാ തല ഉത്ഘാടനം ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് തൊടുപുഴ മണക്കാട് ബൈപാസിൽ പ്രവർത്തിക്കുന്ന മിന്നൽ സൈക്കിൾ ഷോപ്പിന്റെ മുന്നിൽ നിന്നും ആരംഭിച്ച ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ദീപശിക തെളിച് യുവജനങ്ങൾക്ക് ഒപ്പം ഓടി ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ നെഹ്റു യുവ കേന്ദ്രയുടെ ജില്ലാ ഓഫീസർ H.സച്ചിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി എ സലിംകുട്ടി സ്വ›ഗതം പറഞ്ഞു NYK മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ ഹരിലാൽ മുഖ്യ അതിഥി ആയിരുന്നു . ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ന്റെ ഭാഗമായി പ്രതിജ്ഞ കൗൺസിലർ ബിന്ദു പത്മ കുമാർ ചൊല്ലിക്കൊടുത്തു. ദേ ശിയ താരം ധനീഷ്. അജിത് ശിവൻ.അമൽ VR. ABHRAHAM എന്നിവർ ആശംസകൾ അർപ്പിച്ചു
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളും ആയി ബന്ധപ്പെട്ട് യുവ ജനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയും ഐക്യവും വിളിച്ച് പറയുന്ന പരിപാടിയിൽ തൊടുപുഴ സോക്കർ സ്കൂളിലെ കായിക താരങ്ങളും യുവജനങ്ങൾക്ക് ഒപ്പം ചേർന്നു
സ്വാതന്ത്ര്യ തിൻ്റെ വിജയ ഭേരി മുഴക്കുന്ന ഓട്ടം അവസാനിച്ചത് തൊടുപുഴ സോക്കർ സ്കൂൾ മൈതാനത്ത് ആണ്. തുടർന്ന് സെമിനാറുകൾ , സ്വാതന്ത്ര്യ ദിനത്തിൻ്റെ പ്രാധാന്യം പകരുന്ന വിജ്ഞാന പരിപാടികളും നെഹ്റു യുവ കേന്ദ്ര യുടെ സോക്കർ സ്കൂൾ ന്റെ യും ആഭിമുഖ്യത്തിൽ നടന്നു.