അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനം ജൂൺ 19ന് തൊടുപുഴ സോക്കർ ക്ലബ്ബിൽ ആചരിക്കും.
കൊച്ചി : അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനം ജൂൺ 19ന് തൊടുപുഴ സോക്കർ ക്ലബ്ബിൽ (ടിപിഎസ്) ആചരിക്കും.
ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ഇടുക്കി ജില്ലാ സബ് ജൂനിയർ സ്കൂൾ ഫുട്ബോൾ മത്സരം ടിപിഎസിൽ ദ്രോണാചാര്യ കെ പി തോമസ് ഉദ്ഘാടനം ചെയ്യും.ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ, ഇടുക്കി ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ ടിപിഎസിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. 2010 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. സർട്ടിഫിക്കറ്റുകൾ പ്രിൻസിപ്പൽമാർ അംഗീകരിച്ചിരിക്കണം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: 8606364223/9645740487