Sports And Games Welfare Association (SAGWA)
നാഷ്ണൽ ഗേൾ ചൈൽഡ് ഡേ ആഘോഷിച്ചു.
തൊടുപുഴ: സ്പോർട്സ് ആൻ്റ് ഗെയിംസ് വെൽഫെയർ അസ്സോസിയേഷൻ നേതൃത്യം നൽകുന്ന തൊടുപുഴ സോക്കർ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 24 ന് രാവിലെ 10 മണിക്ക് സോക്കർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഗേൾ ചൈൽഡ് ഡേയുടെ ഭാഗമായി നടന്ന പ്രദർശന ഫുട്ബോൾ മത്സരവും സെമിനാറും തൊടുപ്പുഴ DYSP കെ. സദൻ ദീപശിഖ തെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഇൻ്റർനാഷ്ണൽ അതലറ്റിക് ഫെഡറേഷൻ്റെ ലെവൽ 1 ലെവൽ 2 പരിശീലക യായ നിഷ കെ.ജോയി മുഖ്യ അതിഥി ആയിരുന്നു. കായിക പരിശീലകരായ രജിനി തോമസ്, രാജാസ് തോമസ്, ഡോ. അജീഷ്, പി.എ.സലീം കുട്ടി, അമൽ വി.ആർ., അജിത്ത് ശിവൻ, ശ്രീവിദ്യ കെ.എം., അക്ഷര കെ.എ. എന്നിവർ പരിപാടിയിൽ പങ്കെടുത്തു