Sports And Games Welfare Association (SAGWA)
തൊടുപുഴ സോക്കർ സ്കൂൾ- ജൂനിയർ സോക്കർ ലീഗ് ആരംഭിക്കുന്നു

ഫുട്ബോൾ പ്രഫൈഷണൽ ആയി എടുത്താലുള്ള ഗുണവും ദുഷ്യവും അതിനുള്ള നിർദ്ദേശങ്ങൾ മത്സര പരിചയവും പരിശീലനവും പുതു തലമുറയ്ക്ക് കരസ്ഥമാ ക്കനുള്ള സുവർണ അവസരവുമാണ് ഇത് വഴി പുതു നാമ്പുകൾക്ക് കൈ വരുന്നത്. ഇതിനായി സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.sagwa.in വഴി ജനന സർട്ടിഫിക്കേറ്റ് ,പാസ്സ്പോർട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെട്ട തരങ്ങൾക് പ്രത്യേക പരിശീലനവും ലീഗ് ടീമുകളിൽ ഒന്നിൽ കളിക്കാൻ ഉള്ള അവസരവും ലഭിക്കും.
കേരളത്തിനെ തന്നെ തനത് സംരഭം ആയ ജൂനിയർ സോക്കർ ലീഗ് തുടങ്ങുന്നതോടെ ശരിയായ പരിശീലനം കിട്ടേണ്ട പ്രായത്തിൽ തന്നെ പ്രൊഫഷണൽ മത്സര പരിചയവും പരിശീലനവും കിട്ടുന്നു.
മാനവികത യി ൽ അധിഷ്ഠിതമായ ശരിയായ കായിക സംസ്കാരം ഇത് വഴി കൂടുതൽ അരക്കിട്ട ഉറപ്പിക്കാനാവും എന്ന് സോക്കർ സ്കൂൾ ഡയറക്ടർ കൂടി ആയ മുൻ സന്തോഷ് ട്രോഫി താരം സലിം കുട്ടി അഭിപ്രായപെട്ടു.
സാമൂഹിക സേവനത്തിൽ പൂർണ ശ്രദ്ധ നിലനിർത്തി കൊണ്ട് കേരളത്തിൻ്റെ കായിക ഭൂപടത്തിൽ പ്രത്യേക സ്ഥാനം നിർവഹിക്കുന്നതാണ് സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ.
നാളെയുടെ താരങ്ങൾക്കു ഫുട്ബോളിനെ അടുത്തറിയാനും.I ലീഗ് ISL മാതൃകയിൽ ആഴ്ചയിൽ ഓരോ മത്സരങ്ങൾ വീതം നീണ്ട കാലയളവിൽ നിലനിൽക്കുന്ന മത്സരവും അതിനോട് അനുബന്ധിച്ചുള്ള പരിശീലനവും, മത്സര അവലോകനകളും എല്ലാം ഒരു തികഞ്ഞ പ്രൊഫഷണൽ കളിക്കാരൻ ആകാനും, ഫുട്ബാളിന്റെ സമസ്ത മേഖലകളെയും കുറിച്ച് അറിയാനും അതിലുപരി കളിക്കാരെ വിദ്യാ സമ്പന്നരാക്കി വളർത്തിയെടുക്കാനും ഇത്തരത്തിലുള്ള പരിശീലന വേളകൾ സഹായകമാകും.