തൊടുപുഴയിൽ ദേശീയ കായികദിന മിനി മാരത്തോൺ നടത്തി.
വെങ്ങലൂർ സോക്കർ സ്കൂളിൽ എത്തി തുടർന്ന് നടന്ന സമാപന സമ്മേളനം
മുൻ ഇന്ത്യൻ പരിശീലകനും ദ്രോണചര്യ അവാർഡ് ജെതാവുമായ പി ടി ഔസെപ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ മൈഭാരത് ജില്ലാ ഓഫീസർ സച്ചിൻ,പി എ സലിംകുട്ടി, Dr അജീഷ് ടി അലക്സ്,നിഷാ കെ ജോയ്, ജോഷി മാത്യൂ. അനന്ദു ജോസഫ്, അഭിജിത് കെ എം എന്നിവർ സംസാരിച്ചു..
ധ്യാൻ ചന്തിന്റെ ഓർമക്കായ് സംഘടിപ്പിച്ച മിനി മാരതോൺ കോതമംഗലം MA കോളേജിലെ RS മനോജ് ഒന്നാം സ്ഥാനവും. തൃശൂർ സെന്റ് തോമസ് കോളേജിലെ പ്രണവ്.സ് രണ്ടാം സ്ഥാനവും, സെന്റ് മേരീസ് സെൻട്രൽ സ്കൂൾ രാജകുമാരി യിലെ ക്രിസ്സ്റ്റോ സിജു മൂന്നാം സ്ഥാനവും കരസ്തമാക്കി മെഡൽ ജേതാക്കൾക്ക് മുൻ ഇന്ത്യൻ ടീം പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ ടി പി ഔസഫ് വിജയികൾക്ക് മേഡലും ക്യാഷ് അവാർഡും നൽകി.
ഇന്ത്യക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻചന്ദ്. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്.ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു.കൂലിപ്പട്ടാളക്കാരനായി ബ്രിട്ടീഷ് പട്ടാളത്തിൽ ജോലി തുടങ്ങിയ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം പട്ടാളത്തിൽ മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.