ഒളിമ്പിക് ആരവങ്ങളുമായി സോക്കർ സ്കൂൾ…
മീരാ ബായി ചാനുവിൻ്റെ തോളിൽ ഏറി ഒന്നാം ദിനം തന്നെ ചരിത്രം വഴി മാറുന്ന വെള്ളി വെളിച്ചം വീശി ഇന്ത്യൻ പതാക ടോക്കിയോ ഒളിമ്പിക്സ് വേദിയിൽ വീശി നിക്കുമ്പോൾ നമ്മൾ ഓരോ ഇന്ത്യക്കാരൻ്റെയും ആവേശം സ്വർണ ദളങ്ങൾ കേറുക ആണ്. 27-7-2021 ചൊവ്വ രാവിലെ 9ന് അച്ഛൻ കവലയിൽ ഉള്ള സോക്കർ സ്കൂൾ കോമ്പോണ്ടിൽ പുതിതായി തുടങ്ങിയ ഡെർബി 6 ടർഫ് ഗ്രൗണ്ടിൽ

ഷൂട്ട് ദ ഗോൾ ആവേശതോട്ഒപ്പം ഇടുക്കി പ്രസ്സ് ക്ലബ്‌ ഉം ഇടുക്കി ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ തൊടുപുഴ യുമായി സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഏറ്റു മുട്ടുന്നു . കോവിടിൻ്റെ തരംഗ ങ്ങൾക് ഹാഫ് വിസിൽ മുഴക്കി ആണ് ടെലിവിഷൻ സ്ക്രീനുകൾ നിറയുന്ന ത്രിവർണ പതാക നമ്മളിൽ ജീവോർജ്ജം തിരിച്ച് നൽകുന്നത്.ഇതിനൊപ്പം നമുക്ക് ആവേശവും ആയി ഒളിമ്പ്യൻ സിനി ജോസ് ഉദ്ഘാടനം ചെയ്യുന്ന ഷൂട്ട് ദ ഗോൾ പരിപാടിയിൽ മുഖ്യ അതിഥി ആയി തൊടുപുഴ ഡിവൈഎസ്പി കെ സദൻ പങ്കെടുക്കുന്നു. കൊവിട് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തപ്പെടുന്ന പരിപാടിയിൽ ജില്ല യിലെ കായിക സംഘടനാ ഭാരവാഹികൾ,സോക്കർ സ്കൂൾ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

മഹാമാരിയുടെ തിരകൾക്കിടയിലും ഒളിമ്പിക് ആവേശം മനുഷ്യർക്ക് പകരുന്ന ആവേശവും പ്രതീക്ഷയും ജീവിതങ്ങൾ തിരിച്ച് പിടിക്കാൻ ഉള്ള സ്പോർട് സ്പിരിറ്റ് ആണെന്നും അതിനായി ആണ് ഇത്തരം പരിപാടികൾക്ക് പതിവ് പോലെ സോക്കർ സ്കൂൾ തൊടുപുഴ നേതൃത്വം നൽകുന്നത് എന്നും സോക്കർ സ്കൂൾ ഡയറക്ടർ ,പി എ സലിം കുട്ടി അറിയിച്ചു