പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി.

തൊടുപുഴ. പ്രതീക്ഷ ഭവൻ സ്പെഷൽ സ്കൂൾ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ മാർച്ച് 21 ലോക ഡൗൺ സിൻഡ്രോം ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ ശാരീരിക മാനസിക വളർച്ച പരിപോഷിപ്പിക്കുന്നതിനായ് കുട്ടികൾക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി സ്കൂൾ പ്രിൻസിപ്പൽ സി. ഹണി വി. ഫ്രാൻസിസ് മത്സരം ഉദ്ഘാടനം നിർവഹിച്ചു . സോക്കർ സ്കൂൾ ഡയറക്ടർ പി എ സലിം കുട്ടി അധ്യക്ഷത വഹിച്ചു PTA പ്രസിഡന്റ്‌ ടിജിൻ ടോം സ്വാഗതം പറഞ്ഞു കായിക അധ്യാപിക ജൈനമ്മ ജോയി, അദ്ധ്യാപകരായ Sr. സാലി ജോൺ, Sr.ലിസ്യു പോൾ, Sr. ലിന്റ മരിയ, സ്മിത വിക്രം അഭിജിത്ത് കെ എം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സ്കൂളിലെ എല്ലാ കുട്ടികളും അദ്ധ്യാപകരും ഷൂട്ടൗട്ടിൽ പങ്കാളികളായി