സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് യൂ. ഷറഫലി ഉദ്ഘാടനം ചെയ്തു.
തൊടുപുഴ സോക്കർ സ്കൂളിന്റെ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുംആയ യൂ. ഷറഫലി ഉദ്ഘാടനം ചെയ്തു.
തൊടുപുഴ സോക്കർ സ്കൂൾ ഡയറക്ടർറും ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടുമായ പി എ സലിം കുട്ടി സ്വാഗതം പറഞ്ഞു
കെഎഫ് ഹോണറാറി പ്രസിഡണ്ട് ടോം ജോസ് കുന്നേൽ അധ്യക്ഷനാത വഹിച്ചു. രണ്ടുമാസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ ക്യാമ്പിനോടൊപ്പം സ്പോർട്സ് സൈക്കോളജി ന്യൂട്രീഷൻ പേഴ്സണാലിറ്റി ഡെവലപ്മെന്റ് യോഗ സ്പോർട്സ് മെഡിസിൻ കൂടാതെ മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് ഗ്രൗണ്ടിൽ സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുണ്ട് ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അവസരം നൽകുന്നതാണ് ചടങ്ങിൽ
ഇടുക്കി ജില്ല ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സജീവ് MH പ്രൊഫഷണൽ ഫുട്ബോൾ പരിശീലകൻ ഹാരി ബെന്നി ഫുട്ബോൾ അസോസിയേഷൻ ജോയിൻ സെക്രട്ടറി യും സോക്കർ സ്കൂൾ പരിശീലകനുമായ അമൽ വി ആർ ട്രഷറർ എബ്രഹാം അനന്തു ജോസഫ് മുൻ ഫുട്ബോൾ താരം ഷമീർ എ ജെ എന്നിവർ ആശംസകൾ അർപ്പിച്ച മുൻ ഇന്ത്യൻ അത്ലറ്റിക് പരിശീലക നിഷ കെ ജോയ് നന്ദി അർപ്പിച്ചു സംസാരിച്ചു