ജയിംസ് വി. ജോർജ് മെമ്മോറിയൽ ഇൻ്റർ കോളേജിയറ്റ് ഫുട്ബോൾ ടൂർണമെൻ്റ് തൊടുപുഴയിൽ.

തേവര എസ്. എച്ച് . കോളേജ് അദ്ധ്യാപകനും സാമൂഹിക സാംസ്കാരിക രംഗത്തെ സജ്ജീവ പ്രവർത്തകനുമായിരുന്ന ശ്രീ ജെയിംസ് വി ജോർജ് അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷമാകുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഫ്യൂജി ഗംഗയും , തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റെഗുലർ കോളേജുകളിലെ ഫുട്ബോൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഇന്റർ കോളേജിയറ്റ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു .

2025 സെപ്തംബർ 10 മുതൽ തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിലാണ് ടുർണമെൻ്റ് നടക്കുന്നത് പങ്കെടുക്കുന്ന ടീമുകൾ

  1. എം എ കോളേജ് കോതമംഗലം.
  2. നിർമ്മല കോളേജ് മൂവാറ്റുപുഴ.
  3. മഹാരാജാസ് കോളേജ്.
  4. എറണാകുളം, എസ് എച്ച് തേവര.
  5. യുസി കോളേജ് ആലുവ.
  6. ഗവൺമെന്റ് കോളേജ് മൂന്നാർ.
  7. എസ് ബി കോളേജ് ചങ്ങനാശ്ശേരി.
  8. മുത്തൂറ്റ് എൻജിനീയറിങ് കോളേജ്.

കോലഞ്ചേരി എന്നി ടീമുകൾ പങ്കെടുക്കുന്നു.