ലോക വനിതാ ദിനം തൊടുപുഴയിൽ വച്ച് വിപുലം ആയി ആഘോഷിക്കുന്നു
ഒളിമ്പ്യൻ സിനി മോൾ ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ വെച്ച് സാമൂഹിക സാംസ്കാരിക കായിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതാ രത്നങ്ങളെ ആദരിക്കുന്നു.
കിടപ്പ് രോഗികളെ പരിചരിക്കുന്ന കാരുണ്യ സ്പർശം ആയ
ഇടുക്കി ജില്ലയിലെ
പാലിയേറ്റീവ് കെയർ നോഡൽ ഓഫീസർ കൂടി ആയ ഡോക്ടർ മിനി മോഹൻ, ആതുര സേവന രംഗത്തെ സമർപ്പിത സന്നിധ്യം ആയ പ്രതീക്ഷ ഭവനിലെ സിസ്റ്റർ ഡീന ജോർജ് , ദേശീയ വോളിബാൾ താരം ആയ മിനിമോൾ, സ്കൂൾ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് ആയ അഞ്ജലി ജോസ് എന്നിവർ ആണ് ആദരിക്കപ്പെടുന്ന വനിതാ രത്നങ്ങൾ.
സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ നേതൃത്വം നൽകുന്ന തൊടുപുഴ സോക്കർ സ്കൂൾ അങ്കണത്തിൽ വെച്ച് തിങ്കൾ രാവിലെ 8 മണിക്ക് ആണ് പുരസ്കാര വിതരണവും സമ്മേളനവും. ശേഷം പെൺകുട്ടികളുടെ ഫുട്ബോൾ മത്സരവും നടക്കും.
വനിതാ ദിനം എല്ലാ വിധത്തിലും സമൂഹത്തിലെ എല്ലാ വനിതകൾക്കും ഊർജം പകരുന്നത് ആവും എന്ന് സോക്കർ സ്കൂൾ ഡയറക്ടർ പി എ സലിം കുട്ടി അഭിപ്രായപെട്ടു.