Sports And Games Welfare Association (SAGWA)

ഇന്റർനാഷണൽ യോഗ ദിനമായ ജൂൺ 21 തൊടുപുഴ സോക്കർ സ്കൂൾ വിപുലമായി ലോകയോഗാദിനം ആഘോഷിച്ചു.

അധ്യാപക ദിനത്തിൽ നെഹ്റു യുവ കേന്ദ്രയുടെയും തൊടുപുഴ സോക്കർ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ സോക്കർ സ്കൂൾ അങ്കണത്തിൽ വെച്ച് അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ജില്ലാ എ.ഇ.ഒ ഷീബ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. St George HSS കല്ലാനിക്കൽ പ്രിൻസിപ്പൽ ആയ Dr സാജൻ മാത്യു, സരസ്വതി വിദ്യ ഭവൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ യു എൻ പ്രകാശ് എന്നിവരെ മൊമെൻ്റോ നൽകി ആദരിച്ചു. സോക്കർ സ്കൂൾ ഡയറക്ടർ പി എ സലിം കുട്ടി സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് എസ് എച്ച് തേവര ലക്ചറർ ജയിംസ് ടി മാത്യു സംസാരിച്ചു. സോക്കർ സ്കൂളിലെ കായിക താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ അധ്യപനതിൻ്റെ പ്രാധാന്യത്തെ കുറിച്ച് നാനാ തലത്തിൽ ഉള്ള ചിന്തകൾ പങ്ക് വെയ്ക്കപ്പെട്ടു. ചടങ്ങിൽ നന്ദി പറഞ്ഞു കൊണ്ട് നിഖിൽ എസ് ,അമൽ വി.ആർ, അനന്തു ജോസഫ്, അഭിഷേക് ടി.എസ് എന്നിവർ സംസാരിച്ചു.