ഗാന്ധിജയന്തി ദിനാ ചരണവും ശുചീകരണവും

കേരളസംസ്ഥാന യുവജന ക്ഷേമബോർഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലാ കവാടം ശുചീകരിക്കുകയും ജില്ലാ അതിർത്തിയിൽ ബോർഡ്‌ സ്ഥാപിക്കുകയും സൗന്ദര്യവൽകരണം നടത്തുകയും ചെയ്തു സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ അംഗം വി കെ സനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആൻസി ജോസ് മുഖ്യപ്രഭാഷണം നടത്തി വാർഡ് മെമ്പർ കെ വി സുനിൽ വാഴക്കുളം സബ് ഇൻസ്‌പെക്ടർ ഷാജി സോക്കർ സ്കൂൾ ഡയറക്ടർ പി എ സലിംകുട്ടി,പി പി സുമേഷ്, മുഹമ്മദ്‌ റോഷിൻ,ടിജോ കുര്യാക്കോസ്,റോബിൻ പി തോമസ്,മുഹമ്മദ്‌ താജുദീൻ,ജോസ്കുട്ടി ജോസഫ്,ജോമോൻ ജോയ്,അമൽ വി ആർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി എസ് ബിന്ദു സ്വാഗതവും മുൻസിപ്പൽ കോർഡിനേറ്റർ ഷിജി ജെയിംസ് നന്ദിയും രേഖപ്പെടുത്തി. കേരളാ യൂവജന ക്ഷേമ ബോർഡ്‌ വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്സ്അംഗങ്ങൾ, യൂത്ത് കോർഡിനേറ്റർമാർ, യൂത്ത്/യുവ ക്ലബ്ബ് അംഗങ്ങൾ, എന്നിവർ പങ്കാളികൾ ആയിരുന്നു