ഫിറ്റ് ഇന്ത്യഫ്രീഡം റൺ 2.0.
നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫിറ്റ് ഇന്ത്യഫ്രീഡം റൺ 2.0 ( ആസാദി ക അമൃത് മഹോത്സവ)ഇടുക്കി ജില്ലാ തല ഉത്ഘാടനം ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് 2 കിലോമീറ്റർ വരുന്ന തൊടുപുഴ മണക്കാട് ബൈപാസ് റോഡിൽ യുവജനങ്ങൾക്ക് ഒപ്പം ഓടി ഉദ്ഘാടനം നിർവഹിക്കുന്നു. 14 ആം തീയതി രാവിലെ 7:30 ന് ആരംഭിക്കുന്ന ചടങ്ങിൽ നെഹ്റു യുവ കേന്ദ്രയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ ഹരിലാൽ ചടങ്ങിൽ മുഖ്യ അതിഥി ആയിരിക്കും.
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളും ആയി ബന്ധപ്പെട്ട് യുവ ജനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയും ഐക്യവും വിളിച്ച് പറയുന്ന പരിപാടിയിൽ 2 കിലോമീറ്റർ ദൂരം വരുന്ന ബൈ പാസ്സ് പാതയിൽ ആരംഭിക്കുന്ന ഓട്ടത്തിൽ തൊടുപുഴ സോക്കർ സ്കൂളിലെ കായിക താരങ്ങളും ജില്ലയിലെ മറ്റു കായിക താരങ്ങളും യുവജനങ്ങൾക്ക് ഒപ്പം ചേരുന്നു.
സ്വാതന്ത്ര്യ തിൻ്റെ വിജയ ഭേരി മുഴക്കുന്ന ഓട്ടം അവസാനിക്കുന്നത് തൊടുപുഴ സോക്കർ സ്കൂൾ മൈതാനത്ത് ആണ്. തുടർന്ന് സെമിനാറുകൾ , സ്വാതന്ത്ര്യ ദിനത്തിൻ്റെ പ്രാധാന്യം പകരുന്ന വിജ്ഞാന പരിപാടികളും നെഹ്റു യുവ കേന്ദ്ര യുടെ സോക്കർ സ്കൂൾ ന്റെ യും ആഭിമുഖ്യത്തിൽ നടക്കും എന്ന് സോക്കർ സ്കൂൾ ഡയറക്ടർ പി എ സലിം കുട്ടി അറിയിച്ചു.