പുറപ്പുഴയിൽ രണ്ടാം ഉത്സവവും ഗംഭീരം ആയി ആഘോഷിച്ചു
സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ നേതൃത്വം നൽകുന്ന തൊടുപുഴ സോക്കർ സ്കൂൾ തുടർച്ചയായ രണ്ടാം കൊയ്ത്ത് ഉത്സവവും ഗംഭീരം ആയി ആഘോഷിച്ചു.

ലോങ് ജംപിൽ ദേശീയ റെക്കോർഡ്,കോമൺ വെൽത്ത് ഗെയിംസ് മെഡൽ ജേതാവ് കൂടി ആയ പ്രജുഷ ആൻ്റണി,
പൊൾ വാൾട്ട് എഷ്യൻ മെഡൽ ജേതാവ് വിപിൻ പോൾ എന്നിവർ ഉദ്ഘാടനം നിർവഹിച്ച കൊയ്ത്ത് ഉത്സവത്തിൽ സോക്കർ സ്കൂളിലെ കായിക താരങ്ങളും പരിശീലകരും പുറപ്പുഴ യിലെ നാട്ടുകാരും മറ്റ് സന്നദ്ധ പ്രവർത്തകരും ഒന്നിച്ച് കൊണ്ടാടി.

പുറപ്പുഴയീലെ ഗ്രാമ അന്തരീക്ഷത്തിൽ നീണ്ട് നിന്ന നെൽപ്പാടങ്ങൾ കൂടുതൽ ഹരിതാഭമായ ഇടം ആക്ക്കി മാറ്റാൻ ആയി കഴിഞ്ഞ വർഷം മുതൽ അണ് കാർഷിക മേഖലയിൽ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ പ്രവർത്തനങൾ ആരംഭിക്കുന്നത്.

കായിക അക്കാദമിക പഠനം ഒപ്പം കാർഷിക സംസ്കാരവും കഠിനാധ്വാനത്തിൻ്റെ മഹത്വവും പുതു തലമുറയിലേക്ക് പകരാൻ ആയിരുന്നു സംരഭം ആരംഭിച്ചത്. രണ്ടാം വട്ടവും വിത എറിഞ്ഞ് കോയ്യുമ്പോൾ പണ്ടത്തെക്കൾ ആഹ്ലാദവും സംതൃപ്തിയും കുട്ടികൾ അടക്കം പ്രകടിപ്പിക്കുക ഉണ്ടായി.

ഈ മഹാമരിയുടെ കാലത്തും കരുത്തോടെ കരുതലോടെ ജീവതത്തെ നേരിടാൻ കുഞ്ഞ് കൂട്ടുകാർക്കും സമൂഹത്തിനും ഊർജം പകരുന്ന സംരഭം ആയി കൊയ്ത്ത് ഉത്സവം നടതപെട്ടത്തിൽ അതിയായ സന്തോഷം ഉണ്ടെന്ന് സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ വേണ്ടി സോക്കർ സ്കൂൾ ഡയറക്ടർ പി എ സലീം കുട്ടി അറിയിച്ചു.