സോക്കർ സ്കൂളിലെ കായിക താരങ്ങളും പുറപ്പുഴ ഗ്രാമത്തിലെ ജനങ്ങളും ഒന്നിക്കുന്ന ഈ കൊയ്ത്ത് ഉത്സവത്തിന് തുടക്കം കുറിക്കുന്നത് ദേശീയ കായിക താരങ്ങൾ ആയ പ്രജുഷയും വിപിനും ആണ്. ലോങ് ജംപിൽ ദേശീയ റെക്കോർഡ് കുറിച്ച് പ്രജുഷ ആൻ്റണി, പോൾ വോൾട്ടിൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ വിപിൻ പോൾ എന്നിവർ മറ്റ് താരങ്ങൾക്ക് ഒപ്പം എത്തുന്നതോടെ കൂടുതൽ ആവേശം കളിക്കളത്തിൽ എന്ന പോലെ പാടത്തും നിറയും.
പുതു തലമുറയ്ക്ക് കാർഷിക സംസ്കാരവും സാമൂഹിക സാംസ്കാരിക ബോധവും ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആണ് കൃഷി പദ്ധതികൾ കൂടി ഉൾപ്പെടുത്തിയ പാഠ്യ പദ്ധതി രൂപപ്പെടുത്തി എടുത്തിരിക്കുന്നത്.
ഇത് വഴി മണ്ണും മനുഷ്യനും എന്ന ബന്ധം എത്ര അർഥവത്തായ ഒന്നാണ് എന്ന ബോധ്യം ഉറപ്പിക്കാൻ സാധിക്കും.
ഇത്തരത്തിലുള്ള പദ്ധതികൾ ഈ മഹാമാരിയുടെ കാലത്ത് എല്ലാവർക്കും കൂടുതൽ മാനസിക കരുത്ത് നൽകും.
കൊയ്ത്ത് ഉത്സവത്തിന് സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളും സോക്കർ സ്കൂൾ പരിശീലകരും നേതൃത്വം നൽകും എന്ന് സോക്കർ സ്കൂൾ ഡയറക്ടർ പി എ സലിംകുട്ടി അറിയിച്ചു.