ലോകാരോഗ്യ ദിന സന്ദേശറാലി.
തൊടുപുഴ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ, സോക്കർ സ്കൂൾ, പുളിമൂട്ടിൽ സിൽക്സ്, മെട്രോപോളിസ് ലാബ്, ഹോട്ടൽ ഹിൽ ഗേറ്റ്സ് എന്നിവരുടെ സഹകരണത്തോടെ തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസിൽ നിന്നും തൊടുപുഴ ജില്ലാശുപത്രി വരെ കൂട്ടയോട്ടം നടത്തി. തൊടുപുഴ മുൻസിപ്പൽ ചെയർമാൻ ശ്രീ. സനീഷ് ജോർജ് പങ്കെടുത്തു . തൊടുപുഴ ജില്ലാശുപത്രി സൂപ്രണ്ട് ഡോ: അജി.പി.എൻ മുഖ്യപ്രഭാഷണം നടത്തി.
സോക്കർ ക്ലബ് പ്രതിനിധി ശ്രീ. സലിം കുട്ടി ആശംസകളർപ്പിച്ചു. ജില്ലാശുപത്രി ആർ.എം.ഒ ഡോ. പ്രീതി നന്ദിയർപ്പിച്ചു’.
പരിപാടിയിൽ ജില്ലാശുപത്രി ജെ.എച്ച്.ഐ ശ്രീ. ബിജു.പി, പി.എച്ച്.എൻ ശ്രീലത, പി.ആർ.ഒ മെറീന, സ്റ്റാഫ് കൗൺസിൽ പ്രതിനിധികൾ , ആശുപത്രി ജീവനക്കാർ, സോക്കർ സ്കൂൾ കുട്ടകൾ എന്നിവർ പങ്കെടുത്തു.