ലോക വനിതാ ദിനം ഒളിമ്പ്യൻ സിനി ജോസ് ഉത്ഘാടനം ചെയ്തു.
ലോക വനിതാ ദിനം ഒളിമ്പ്യൻ സിനി ജോസ് മുഖ്യ അഥിതി ആയിരുന്നു,. തൊടുപുഴ സോക്കർ സ്കൂൾ ന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനം തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ
ഒളിമ്പ്യൻ സിനി ജോസ് ഉത്ഘാടനം ചെയ്തു.ചടങ്ങിൽ സാമൂഹിക സാംസ്കാരിക കായിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതാ രത്നങ്ങളെ ആദരിച്ചു
കിടപ്പ് രോഗികളെ പരിചരിക്കുന്ന കാരുണ്യ സ്പർശം ആയ
ഇടുക്കി ജില്ലഹോസ്പിറ്റലിൽ തൊടുപുഴ യിലെ
പാലിയേറ്റീവ് കെയർ നോഡൽ ഓഫീസർ കൂടി ആയ ഡോക്ടർ മിനി മോഹൻ, ആതുര സേവന രംഗത്തെ സമർപ്പിത സന്നിധ്യം ആയ പ്രതീക്ഷ ഭവനിലെ സിസ്റ്റർ ഡീന ജോർജ് , ദേശീയ വോളിബാൾ താരം ആയ മിനിമോൾ, സ്കൂൾ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് ആയ അഞ്ജലി ജോസ് എന്നിവരെ പൊന്നാട അണിയിച്ചു സോക്കർ സ്കൂളിന്റെ ഉപകാരങ്ങൾ ഒളിമ്പ്യൻ സിനി ജോസ് നൽകി അധരിച്ച തിനു ശേഷം
പെൺകുട്ടികളുടെ സ്വഹൃദ ഫുട്ബോൾ മത്സരവും ജൂനിയർ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. ചടങ്ങിൽ പി എ സലിംകുട്ടി. അമൽ വി ർ. അനന്ദു ജോസഫ് .അമൽ ക്ലീറ്റസ്. അജിത് ശിവൻ. അബ്രഹം കെ. നന്ദിയും ഇന്ത്യൻ അത്‌ലറ്റിക്സ് ലെവൽ 2 പരിശീലക നിഷ കെ ജോയി സ്വാഗതം വും പറഞ്ഞു